X

കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ തെങ്ങും റബറും ഉൾപ്പെടുത്തി ; ഹെക്ടറിന് ഒരു ലക്ഷം രൂപ വരെ പരിരക്ഷ

കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ തെങ്ങും റബറും അടക്കം കൂടുതൽ വിളകളെ ഉൾപ്പെടുത്തി. ഹെക്ടറിന് ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.വിളകൾ പൂർണമായി നശിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പ്രധാൻമന്ത്രി ഫസൽ ബീമ യോജനയ്ക്കുപുറമെയാണ് ഈ പദ്ധതി.പൂർണമായി കൃഷിനാശമുണ്ടാകുന്നവർക്കു മാത്രമാണു സംസ്ഥാന കൃഷിവകുപ്പിന്റെ ഇൻഷുറൻസിൽ പരിരക്ഷ ലഭിക്കുക അതേസമയം കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം വിളവിൽ കാര്യമായ കുറവുണ്ടായാലും ഈ പദ്ധതിയിൽ ആനുകൂല്യം ലഭിക്കും.മഴക്കുറവ്, വരൾച്ച, പേമാരി, കാലം തെറ്റിയുള്ള മഴ, രേ‍ാഗ–കീട ബാധകൾ, ശക്തമായ കാറ്റ്, ഉരുൾപൊട്ടൽ എന്നിവ മൂലം നഷ്ടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും തുക കർഷകരുടെ അക്കൗണ്ടിലേക്കു നേരിട്ട് എത്തുകയാണ് ചെയ്യുക.കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പദ്ധതി ആനുകൂല്യങ്ങളുടെ വിശദവിവരങ്ങൾ അടുത്തദിവസം വിജ്ഞാപനം ചെയ്യും.

 

webdesk15: