X

ചൂട് കൂടും, വേനല്‍മഴയ്ക്ക് ഉടന്‍ സാധ്യതയില്ല

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് അനുഭവപ്പെട്ടു. രണ്ട് സ്റ്റേഷനുകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. വടക്കന്‍ ജില്ലകളില്‍ അനുഭവപ്പെടുന്ന കൊടുംചൂട് ഇനി മധ്യകേരളത്തിലേക്കും തീരദേശ മേഖലകളിലേക്കും വ്യാപിച്ചേക്കും. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍പ്രകാരം കഴിഞ്ഞ ദിവസം കൂടിയ ചൂട് തൃശൂര്‍ വെള്ളാനിക്കരയിലും കൊച്ചി വിമാനത്താവളത്തിലുമായിരുന്നു. വരും ദിവസങ്ങളില്‍ കാര്യമായ വേനല്‍മഴയ്ക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട നേരിയ മഴ പെയ്‌തേക്കാം.

webdesk14: