സംസ്ഥാനത്ത് വേനല്‍ചൂട് കൂടുന്നു. വേനല്‍വരും മുമ്പേതന്നെ കേരളത്തില്‍ പലയിടത്തും കനത്ത ചൂടാണ് അനുഭവിക്കുന്നത്. മിക്കയിടങ്ങളിലും പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്താണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തേക്കാളും ഇത്തവണ ഫെബ്രുവരിയില്‍ കൂടുതല്‍ ചൂടാണ് അനുഭവപ്പെടുത്തത്.
പാലക്കാട് ജില്ലയിലെ എരിമയൂരില്‍ ബൂധനാഴ്ച 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം അനുഭവപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. രാത്രിയും പകലും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വടക്കു ഭാഗത്തു നിന്നുള്ള ആന്റ്-സൈക്ലോണിക് സര്‍ക്കുലേഷന്‍ ഫലമായാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.