X

അമേരിക്കയില്‍ കൊടും ശൈത്യം, മരണം 32 ആയി

ദിവസങ്ങളായി തുടരുന്ന മഞ്ഞുവീഴ്ച്ച കാരണം തണുത്ത് വിറങ്ങലിച്ച് അമേരിക്ക. ക്രിസ്തുമസ് ദിനത്തില്‍ തുടങ്ങിയ അതിശൈത്യവും ഹിമതാപവും ഇപ്പോഴും തുടരുകയാണ്. ഇതേ തുടര്‍ന്ന് 32 പേരാണ് മരണപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലെ ബഫലോ നഗരത്തില്‍ ഹിമപാതംമൂലം പല ഇടങ്ങളിലും അടിയന്തര സഹായങ്ങള്‍ പോലും എത്തിക്കാന്‍ കഴിയാത്ത സാഹചര്യം ആണ് ഉണ്ടായത്. ഇതില്‍ വാഹനഗതാഗതത്തിനാണ് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

ജീവന് തന്നെ ഭീഷണിയാവുംവിധത്തിലാണ് കാലാവസ്ഥ മാറ്റമെന്നും അത്‌കൊണ്ട് ആരുംതന്നെ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് പലയിടത്തും നിര്‍ദേശം നല്‍കിട്ടുണ്ട്. അവധിക്കാല ട്രിപ്പ് പ്രതീക്ഷിച്ച ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ടതായിവന്നു.

ക്രിസ്തുമസ് ദിവസം പല കിഴക്കന്‍ സ്റ്റേറ്റുകളിലും വൈദ്യുതി തടസ്സപ്പെട്ടു. ഇത് കാരണം ക്രിസ്തുമസ് പരിപാടികളിലും സാരമായരീതിയില്‍ മാറ്റങ്ങളുണ്ടായി. അമേരിക്കയിലെ 48 സംസ്ഥാനങ്ങളെയാണ് അതിശൈത്യം പിടികൂടിയത്. കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് ഒന്‍പത് സംസ്ഥാനങ്ങളിലായി 13 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

 

webdesk14: