ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കര്‍ ജയന്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആചരിച്ചു. ഇതിനിടെ വഡോദരയില്‍ കേന്ദ്ര മന്ത്രി മേനക ഗാന്ധി അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ദലിത് ആദിവാസി സംഘടനകള്‍ പ്രതിമ ‘കഴുകി വൃത്തിയാക്കി’.
രാവിലെ ഒമ്പത് മണിക്ക് ബി.ജെ.പി നേതാക്കളോടൊപ്പമെത്തിയായിരുന്നു മേനക ഗാന്ധി അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയത്. ഇതിനെതിരെ ദലിത് പിന്നോക്ക വിഭാഗങ്ങളുടെ നേതാവ് ഠാക്കൂര്‍ സോളങ്കിയുടെ നേതൃത്വത്തില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധിച്ചു. പരിസരം മലിനമാക്കിയാണ് ബി.ജെ.പി നേതാക്കള്‍ മടങ്ങിയതെന്നും ദലിത് നേതാക്കള്‍ ആരോപിച്ചു.