ഗോത്ര വര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായാക്കിയ ജാര്‍ഖണ്ഡിലെ വനിതാ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി വനിതാവിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗമായ സീമ പാത്രയാണ് അറസ്റ്റിലായത്.
എസ് സി എസ് ടി ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ വീട്ടില്‍ ജോലി ചെയ്യുന്ന സമയത്ത് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ സുനിത എന്ന ജോലിക്കാരി വിവരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇരുമ്പ് ദണ്ടു കൊണ്ട് ക്രൂരമായി മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തെന്ന് സുനിത വീഡിയോയില്‍ പറയുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഇവരുടെ വീട്ടില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു ഈ സ്ത്രീ. കഴിഞ്ഞ ആഴ്ചയോടെയാണ് പോലീസിന്റെ സഹായത്തോടെ ഇവര്‍ രക്ഷപ്പെട്ടത്. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം ബിജെപി ഇവരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.