X
    Categories: Auto

ക്ലാസിക് 350 ഇനി ‘കളര്‍ഫുള്‍’

റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 മോട്ടോര്‍ സൈക്കിളുകള്‍ രണ്ടു പുതിയ നിറങ്ങളില്‍ കൂടി. പുതുതായി മെറ്റാലൊ സില്‍വര്‍, ഓറഞ്ച് എംബര്‍ നിറങ്ങവില്‍ ലഭിക്കുന്ന ‘ക്ലാസിക് 350’ ബൈക്കുകള്‍ക്ക് 1.83 ലക്ഷം രൂപയാണു രാജ്യത്തെ ഷോറൂമുകളില്‍ വില. യുവാക്കളെ ലക്ഷ്യമിട്ടു കൂടുതല്‍ തിളക്കമുള്ള നിറങ്ങളില്‍ ‘ക്ലാസിക് 350’ ലഭ്യമാക്കാനാണു കമ്പനിയുടെ ശ്രമമെന്നും റോയല്‍ എന്‍ഫീല്‍ഡ് വിശദീകരിച്ചു. പുതിയ നിറത്തിലുള്ള ‘ക്ലാസിക് 350’ ഉടന്‍ തന്നെ രാജ്യമെങ്ങുമുള്ള ഷോറൂമുകളില്‍ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഉപയോക്താക്കളുടെ അഭിരുചിക്കൊത്ത് മോട്ടോര്‍ സൈക്കിളുകള്‍ സജ്ജമാക്കാന്‍ അവസരം നല്‍കുന്ന ‘മെയ്ക്ക് ഇറ്റ് യുവേഴ്‌സ്'(എം ഐ വൈ) പദ്ധതിയില്‍ ‘ക്ലാസിക് 350’ ബൈക്കുകളും ലഭ്യമാണ്. അലോയ് വീലും ട്യൂബ് രഹിത ടയറുമൊക്കെയായിട്ടാണ് എത്തുന്നതെങ്കിലും പുത്തന്‍ നിറക്കൂട്ട് അവതരിപ്പിച്ച് ‘ക്ലാസിക് 350’ യുവാക്കള്‍ക്കു കൂടുതല്‍ സ്വീകര്യമാക്കാനാണു കമ്പനി ശ്രമിക്കുന്നത്. ബൈക്കുകളെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി അണിയിച്ചൊരുക്കാനാണ് ‘എം ഐ വൈ’ അവസരം നല്‍കുന്നത്. ഒപ്പം ഈ പദ്ധതിയില്‍ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള അനുബന്ധ സാമഗ്രികള്‍ തിരഞ്ഞെടുക്കാനും അവസരമുണ്ട്.

‘ക്ലാസിക് 350’ ബൈക്കില്‍ ആരംഭിച്ച ‘എം ഐ വൈ’ സൗകര്യം ക്രമേണ മോഡല്‍ ശ്രേണിക്കു പൂര്‍ണമായി തന്നെ ലഭ്യമാക്കുമെന്നും റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിക്കുന്നു. ഹോണ്ടയുടെ അവതരണമായ ‘ഹൈനെസ് 350’ പോലുള്ള പുതിയ എതിരാളികള്‍ രംഗത്തെത്തിയതു കൂടി പരിഗണിച്ചാവും ഈ സൗകര്യം തുടക്കത്തില്‍ തന്നെ ‘ക്ലാസിക് 250’ ബൈക്കിനു റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കിയത്.
ദശാബ്ദത്തിലേറെയായി കമ്പനിയുടെ ഏറ്റവും വിജയം വരിച്ച മോട്ടോര്‍ സൈക്കിളാണ് ‘ക്ലാസിക് 350’ എന്ന് റോയല്‍ എന്‍ഫീല്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വിനോദ് കെ ദാസരി അഭിപ്രായപ്പെട്ടു.

 

Test User: