X

ഫെബ്രുവരി 21 മുതല്‍ വൈകുന്നേരം വരെ ക്ലാസ്

സംസ്ഥാനത്ത് ഫെബ്രുവരി 21 മുതല്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ വൈകുന്നേരം വരെ ക്ലാസുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളാണ് നാളെ മുതല്‍ തുടങ്ങുക.10,11,12 നിലവിലുള്ളത് പോലെ തുടരും.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊതു അവധി ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവര്‍ത്തി ദിനം ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Test User: