ചണ്ഡിഗഡ്: പന്ത്രണ്ടാം ക്ലാസ്സുകാരന്‍ സ്‌കൂള്‍ പ്രിന്‍സിപലിനെ വെടിവെച്ചു കൊന്നു. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപല്‍ റിത്തു ചബ്രയാണ് വിദ്യാര്‍ഥിയുടെ വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെയാണ് സംഭവം.
പ്രിന്‍സിപലിന്റെ മുറിയിലേക്ക് കയറിയ വിദ്യാര്‍ഥി പ്രധാനധ്യാപികക്കെതിരെ മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകളേറ്റ പ്രിന്‍സിപല്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വിദ്യാര്‍ഥിയുടെ അച്ഛന്റെ ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് കൊല നടത്തിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ത്ഥിക്കെതിരെ അച്ചടക്ക നടപടിയെടുത്തതിന് പ്രതികാരമെന്നോണമാണ് പ്രിന്‍സിപലിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയും പ്രിന്‍സിപലും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായതായും വിവരമുണ്ട്.
കൊല നടത്തിയ വിദ്യാര്‍ഥിയെ സ്‌കൂളിലെ ജീവനക്കാര്‍ ചേര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.