മണിപ്പൂരില്‍ സംഘര്‍ഷത്തിനും യാതൊരു അയവുമില്ലാതെ തുടരുന്നു. ബിഷ്ണുപൂരില്‍ മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു. മെയ്തി വിഭാഗക്കാരാണ് മരിച്ചത്. ബിഷ്ണുപുര്‍- ചുരാചന്ദ്പുര്‍ അതിര്‍ത്തിയിലാണ് ആക്രമണം നടന്നത്. കുക്കി വിഭാഗക്കാരുടെ നിരവധി വീടുകള്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തു.
നിരോധിത മേഖലയിലേക്കു കടന്ന പ്രക്ഷോഭകാരികള്‍ക്കുനേരെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സെഞ്ചാം ചിരാംഗിലും ആക്രമണമുണ്ടായിരുന്നു. ഒരു പൊലീസുകാരന്‍ വെടിയേറ്റു മരിച്ചു. അതിനിടെ അക്രമി സംഘം ബിഷ്ണുപൂരില്‍ പൊലീസിന്റെ രണ്ട് സെക്യൂരിറ്റി പോസ്റ്റ് ആക്രമിച്ച സംഘം തോക്കുകള്‍ അടക്കം കവര്‍ന്നു.