പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചില്‍ സംഘര്‍ഷം. കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. വിവിധ ആവശ്യങ്ങളുന്നയിച്ച് ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതെതുടര്‍ന്നുണ്ടായ സംഘര്‍ഷ അവസ്ഥയില്‍ കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങുകയായിരുന്നു. സംഘര്‍ഷത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംയുക്ത കിസാന്‍ മോര്‍ച്ചയുടേയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടേയും യോഗത്തിന് ശേഷമായിരിക്കും അടുത്ത നടപടിയെന്തെന്ന് തീരുമാനം ആകുക.
കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, എസ്‌കെഎം ഗ്രൂപ്പുകളില്‍ നിന്നുള്ള 101 കര്‍ഷകരാണ് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടത്. ഇതിനിടെ പൊലീസ് മാര്‍ച്ച് തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ശംഭു അതിര്‍ത്തിയിലും അംബാലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശംഭു അതിര്‍ത്തിയില്‍ നാളെ വരെ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി.