ആലപ്പുഴ : ഹരിപ്പാട്ട് ബിജെപി പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് ശരത് ഭവനം ശരത്ചന്ദ്രന് (26) ആണ് കൊല്ലപ്പെട്ടത്. കാട്ടില്‍ മാര്‍ക്കറ്റിലുള്ള ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
നന്ദുപ്രകാശ് എന്നയാളാണ് അക്രമികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. സംഭവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.