ലക്നൗ: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. അഖന്ദ് പ്രതാപ് സിങ് (32), ശിവ്റാം പസി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ജാമോ പൊലീസ് സ്റ്റേഷന് പരിധിയില്‍ റെവൃഹാപൂര് ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായതെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ധീരേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു. അക്രമത്തെ തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ മിശ്രയും എസ്.പി ദിനേശും ഗ്രാമത്തിലെത്തിയതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം പടരാതിരിക്കാന്‍ പ്രദേശത്ത് വന്‍ പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അഖന്ദ് പ്രതാപ് സിങ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.