മലപ്പുറം: പെരിന്തല്‍മണ്ണ താഴെക്കാട് പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ 3 കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരം. ആക്രമണം നടത്തിയത് നേരത്തെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥി.
ആക്രമണം നടത്തിയത് കത്തി ഉപയോഗിച്ചാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പത്താം ക്ലാസിലെ മലയാളം-ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്. ഇരുകൂട്ടരും കഴിഞ്ഞ ഒരു വര്‍ഷമായി പലതവണ ഇത്തരത്തില്‍ ഏറ്റുമുട്ടലുകളുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചത്.
പരിക്കേറ്റ വിദ്യാര്‍ഥികളില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരവസ്ഥയിലാണ്. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ആക്രമണം നടത്തിയ വിദ്യാര്‍ഥിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുമെന്ന് പെരിന്തല്‍മണ്ണ പൊലീസ് അറിയിച്ചു.