ഇംഫാല്‍: രണ്ടു വിദ്യാര്‍ത്ഥികള്‍ കൊലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മണിപ്പൂരില്‍ വീണ്ടും ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തി. ഒക്ടോബര്‍ ഒന്ന് വരെയാണ് വിലക്ക്.
വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ വസതിയിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തു. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. സ്‌കൂളുകള്‍ ഇന്ന് അടച്ചിടും.
മെയ്തി, കുക്കി സംഘര്‍ഷം വ്യാപകമായതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍ അഞ്ച് മാസത്തിന് ശേഷം എടുത്തുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്റര്‍നെറ്റ് വിലക്കിയത്. മെയ്തി വിഭാഗത്തില്‍ നിന്നുള്ള ഹിജാം ലിന്തോയിംഗമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നീ വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളാണ് പുറത്ത് വന്നത്.