ഹിസാര്‍: ജലസംഭരണി നിര്‍മിക്കുന്നതിനെ ചൊല്ലി ഇരുഗ്രാമത്തില്‍ പെട്ടവര്‍ കൂട്ടത്തല്ല്. അക്രമത്തിലും സംഘര്‍ഷത്തിലും 12 പേര്‍ക്ക് പരിക്കേറ്റു. എട്ട് ബൈക്കുകള്‍ അഗ്നിക്കിരയാക്കി. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഹന്‍സിയിലാണ് സംഭവം. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കനാലിലേക്ക് വെള്ളം എത്തിക്കുന്നതിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നു ഡെപ്യൂട്ടി സൂപ്രണ്ട്് നരേന്ദ്രര്‍ കാദിയാന്‍ വ്യക്തമാക്കി. ദാനി പീരന്‍വാലി, പുട്ടി മന്‍ഗല്‍ ഖാന്‍ എന്നീ ഗ്രാമങ്ങളിലുള്ളവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ജലസംഭരണി സ്ഥാപിക്കാന്‍ പുട്ടി കനാലില്‍ വെള്ളം നിറയ്ക്കാനായി പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനെ പുട്ടി മന്‍ഗള്‍ ഖാന്‍ പ്രദേശത്തുള്ളവര്‍ എതിര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാനാണ് ജലസംഭരണി സ്ഥാപിക്കുന്നതെന്ന് ജല വകുപ്പ് അധികൃതര്‍ അറിയിച്ചു. സംഘര്‍ഷത്തിനിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. നിര്‍മാണ തൊഴിലാളികള്‍ക്കു നേരെയും അക്രമമുണ്ടായി.
ഗ്രാമീണര്‍ ഏറ്റുമുട്ടി; 12 പേര്‍ക്ക് പരിക്ക്, ബൈക്കുകള്‍ കത്തിച്ചു
Tags: Villagers