X

ഗോവ ബിജെപിയില്‍ പോര് രൂക്ഷം, മുന്‍ ഉപമുഖ്യമന്ത്രി പാര്‍ട്ടി വിടുന്നു

 

പാറ്റ്‌ന: ഉപമുഖ്യമന്ത്രിയെ അടക്കം മാറ്റിക്കൊണ്ട് ബി.ജെ.പി മന്ത്രിസഭയില്‍ നടത്തിയ അഴിച്ചുപണിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഉപമുഖ്യമന്ത്രി പദം വഹിച്ചിരുന്ന ഫ്രാന്‍സിസ് ഡിസൂസ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തിയ നടപടി അംഗീകരിക്കുന്നില്ലെന്നും പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ നിന്നും താന്‍ രാജിവെക്കുമെന്നും ഇത് ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്നും ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞു.

ഗ്രാമവികസന മന്ത്രി കൂടിയായ ഡിസൂസ അടുത്തിടെ ചികിത്സാര്‍ത്ഥം യു.എസിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്. ഇക്കഴിഞ്ഞ ജൂണില്‍ മസ്തിഷാഘാതം വന്നതിന് പിന്നാലെ ചികിത്സയിലായിരുന്നു മന്ത്രി പന്ദുരംഗ് മണ്‍ഗെയ്ക്കറിനെയും മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു വിവരവും തന്നോട് പറഞ്ഞിരുന്നില്ലെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.’ ഒക്ടോബര്‍ 15 ന് താന്‍ തിരിച്ചെത്തിയാല്‍ ഗോവ ബി.ജെ.പി യൂണിറ്റ് കോര്‍കമ്മിറ്റിയില്‍ നിന്നും രാജിവെക്കും. ഭാവിയിലും ബി.ജെ.പിയില്‍ നിന്നും ഒന്നും എനിക്ക് വേണ്ട. എന്ത് സര്‍ക്കാര്‍ പദവി അവര്‍ വെച്ച് നീട്ടിയാലും ഇനി വേണ്ട. എന്റെ ആത്മാഭിമാനമാണ് എനിക്ക് വലുത്. അതിനോടാണ് ഞാന്‍ യുദ്ധം ചെയ്യുന്നത്. അതിന് നിങ്ങള്‍ വിലകല്‍പ്പിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ഒന്നും എനിക്ക് വേണ്ട. അത് അവസാനിച്ചിരിക്കുന്നു. അഞ്ച് വര്‍ഷത്തേക്കാണ് എന്നെ ജനങ്ങള്‍ എം.എല്‍.എയായി തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അഥവാ ഞാന്‍ രാജിവെച്ചാല്‍ അത് എന്നെ വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാകും. ‘ഡിസൂസ പറഞ്ഞു.

chandrika: