X

എഐഎഡിഎംകെയില്‍ പൊട്ടിത്തെറി; ആറ് പേരെ പുറത്താക്കി

മൂന്നുടീമുകളായെത്തുന്ന സംഘം തിരുവനന്തപുരം ,കൊല്ലം ജില്ലകള്‍ക്ക് പുറമെ തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലും സ്ഥിതിഗതികള്‍ വിലയിരുത്തും. 29 വരെ കേന്ദ്രസംഘം കേരളത്തിലുണ്ടാകും. അഭൂതപൂര്‍വ്വമായ നാശനഷ്ടമാണ് ഓഖി ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായത്.ഓഖി ദുരന്തം നാശം

ആര്‍ കെ നഗറിലെ തോല്‍വിയെ തുടര്‍ന്ന് എഐഎഡിഎംകെയില്‍ പൊട്ടിത്തെറി. ടി ടി വി ദിനകരനെ പിന്തുണച്ച ആറ് പേരെ പുറത്താക്കി. ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ആറ് പേരെ പുറത്താക്കിയത്. എസ് വെട്രിവേല്‍, തങ്ക തമിള്‍ സെല്‍വന്‍, രംഗസ്വാമി, മുത്താത്തയ്യ, വി പി കലൈരാജന്‍, ഷോളിങ് പ്രതിഭന്‍ എന്നിവരെയാണ് പുറത്താക്കിയത്. അതേസമയം നേതൃയോഗത്തില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍ വിട്ടുനിന്നു. ദണ്ഡഗല്‍ ശ്രീനിവാസന്‍, കടമ്പൂര്‍ രാജന്‍, രാജേന്ദ്ര ബാലാജി എന്നിവരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ആര്‍ കെ നഗറിലുണ്ടായത് സര്‍ക്കാരിന് തിരിച്ചടിയാവില്ലെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു.

ആര്‍ കെ നഗറിലെ ജനങ്ങള്‍ ‘അമ്മ’യുടെ പിന്മുറക്കാരെ തെരഞ്ഞെടുത്തുവെന്നും പളനിസ്വാമി സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ തകരുമെന്നും തെരഞ്ഞെടുപ്പ് വിജയമുറപ്പിച്ചതോടെ ടി ടി വി ദിനകരന്‍ പ്രതികരിച്ചിരുന്നു. യഥാര്‍ത്ഥ എഐഎഡിഎംകെ തങ്ങളാണെന്നും ദിനകരന്‍ അവകാശപ്പെട്ടു. ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെയാണ് ടി ടി വി ദിനകരന്‍ ആര്‍ കെ നഗറില്‍ വിജയിച്ചത്. എഐഡിഎംകെയുടെ വോട്ടിലും ഡിഎംകെയുടെ വോട്ടിലും ചോര്‍ച്ചയുണ്ടാക്കാന്‍ ടിടിവിയ്ക്ക് സാധിച്ചു. അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍ കെ നഗറില്‍ പളനിസ്വാാമി പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മധുസൂധനനെയും ഡിഎംകെ സ്ഥാനാര്‍ത്ഥി മരുത് ഗണേഷിനെയും പരാജയപ്പെടുത്തിയാണ് ദിനകരന്റെ വിജയം.

chandrika: