ലോക്കൽ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളിയുണ്ടായതിനെ തുടർന്ന് 11 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി. എറണാകുളം പൂണിത്തുറ ലോക്കൽ കമ്മറ്റി യോഗത്തിലെ കയ്യാങ്കളിയെ തുടർന്നാണ് നടപടി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെയാണ് മാറ്റിയത്. എന്നാൽ സംഘടനാ മാനദണ്ഡ പ്രകാരമാണു മാറ്റിയതെന്നാണു വിശദീകരണം. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് വിഷയം പരിഗണിച്ചേക്കും.