കൊല്ലം എസ് എന്‍ കോളേജില്‍ എസ്എഫ്‌ഐ – എഐഎസ്എഫ് സംഘര്‍ഷം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് ആരോപിക്കുന്നു.
സംര്‍ഷത്തില്‍ 14 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി എഐഎസ്എഫ് അറിയിക്കുന്നു.പരിക്കേറ്റ ചില വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം പേ പിടിച്ച പട്ടിയെ പോലെയാണ് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ രാജ് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.