X

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; 4 എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 4 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെൻഷൻ. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു സുനില്‍, മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തേജു ലക്ഷ്മി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമല്‍രാജ്, മൂന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി അഭിഷേക് സന്തോഷ് എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തത്. സംഘര്‍ഷം ഉണ്ടായ ദിവസം എസ്.എഫ്.ഐയുടെ ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് സസ്‌പെന്‍ഷന്‍.

സംഭവത്തില്‍ എസ്.എഫ്.ഐ നേതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐ നേതാവ് അഭിനവിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പ്രിന്‍സിപ്പലിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്റെ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ ആരോപിക്കുന്നത്. അതേസമയം, കൊയിലാണ്ടി ഗുരുദേവാ കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ രംഗത്തെത്തി.

webdesk13: