ഏകീകൃത കുര്‍ബാനയെ ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. കുര്‍ബാനയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ബലിപീഠം തകന്നു. വിളക്കുകള്‍ പൊട്ടി വീണു. പ്രകോപിതരായ വിശ്വാസികള്‍ വൈദികരെ ഇറക്കി വിടാനും ശ്രമിച്ചു.
ഏകീകൃത കുര്‍ബാനയെ ചൊല്ലി കഴിഞ്ഞ ദിവസം മുതല്‍ തന്നെ അസ്വാരസ്യങ്ങള്‍ പുകഞ്ഞ് തുടങ്ങിയിരുന്നു. അതാണ് ഇന്ന് സംഘര്‍ഷം വരെ എത്തിയത്. 8 മണി വരെ വിമത പക്ഷവും ഔദ്യോഗിക വിഭാഗം വൈദികരും ഒരു അള്‍ത്താരയില്‍ നേര്‍ക്കുനേര്‍ കണ്ടുകൊണ്ട് ഒരേ തരത്തിലുള്ള കുര്‍ബാനകള്‍ അര്‍പ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സംഘര്‍ഷം കനത്തത്. ഇന്നലെ പള്ളിയ്ക്കകത്ത് പോലീസ് കയറിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. ഇപ്പോഴും സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്.