ന്യൂഡല്‍ഹി: താന്‍ നേതൃത്വം നല്‍കുന്ന വിഭാഗമാണ് യഥാര്‍ത്ഥ ജെ.ഡി.യു എന്ന് ശരത് യാദവ്. 14 സംസ്ഥാന ഘടകങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് രാജ്യസഭാ എം.പിമാരും നിരവധി ദേശീയ ഭാരവാഹികളും ശരത് യാദവിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ജെ.ഡി.യു ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പുറത്താക്കിയ അരുണ്‍ ശ്രീവാസ്ത വ്യക്തമാക്കി.
ജെ.ഡി.യുവിന് ബിഹാറിന് പുറത്ത് സാന്നിധ്യമില്ലെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയേയും ശ്രീവാസ്തവ ചോദ്യം ചെയ്തു. ഈ വാദം ശരിയാണെങ്കില്‍ നിതീഷ് കുമാര്‍ ബിഹാറിനായി പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങള്‍ ഒരിക്കലും പാര്‍ട്ടി വിടില്ല. ജെ.ഡി.യുവിനെ ഒരു ദേശീയ പാര്‍ട്ടിയാക്കാനുള്ള ഒരു ശ്രമവും നിതീഷ് നടത്തിയിട്ടില്ല. ബിഹാറില്‍ മാത്രം ഒതുങ്ങുന്ന അദ്ദേഹത്തിന് പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണ് ഉചിതം. മറ്റ് സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള ദേശീയ പാര്‍ട്ടിയാണ് ജെ. ഡി.യു- ശ്രീവാസ്തവ പറഞ്ഞു. അവകാശവാദവുമായി ശരത് യാദവ് പക്ഷം രംഗത്തെത്തിയതോടെ ജെ.ഡി.യുവില്‍ പിളര്‍പ്പ് ആസന്നമായി.
- 7 years ago
chandrika