തിരുവനന്തപുരം: ശ്രീജിവിന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയ സി.ബി.ഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. ഹാജരാക്കേണ്ട 15 രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് റിപ്പോര്‍ട്ട് തള്ളിയത്. ശ്രീവിന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുന്നതായിരുന്നു റിപ്പോര്‍ട്ട്.
കസ്റ്റഡി മരണത്തിന് തെളിവുകളില്ല. ശാസ്ത്രീയ തെളിവുകള്‍ ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ആത്മഹത്യാ കുറിപ്പും തെളിവായി സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെന്ന നിലപാടാണ് ശ്രീജീവിന്റെ കുടുംബത്തിന്റെ നിലപാട്.