Categories: indiaNews

സിവില്‍ സര്‍വീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ശക്തി ദുബെയക്ക് ഒന്നാം റാങ്ക്

സിവില്‍ സര്‍വീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 1009 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതില്‍ ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ നൂറില്‍ അഞ്ച് മലയാളികള്‍ ഇടം നേടി.33-ാം റാങ്ക് നേടിയ ആല്‍ഫ്രഡ് തോമസാണ് കേരളത്തില്‍ നിന്ന് മുന്നില്‍. 42-ാം റാങ്ക് നേടി പി.പവിത്രയും, 45-ാം റാങ്കുമായി മാളവിക ജി. നായറും, 47-ാം റാങ്കുമായി നന്ദനയും 54ാം റാഹ്കുമായി സോനറ്റ് ജോസും ലിസ്റ്റില്‍ ഇടം നേടി.

കഴിഞ്ഞ വര്‍ഷം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സര്‍വീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറല്‍ വിഭാഗത്തില്‍ 335 പേരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ നിന്ന് 109 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 318 പേരും എസ്സി വിഭാഗത്തില്‍ നിന്ന് 160 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 പേര്‍ക്ക് ഐഎഎസും 55 പേര്‍ക്ക് ഐഎഫ്എസും 147 പേര്‍ക്ക് ഐപിഎസും ലഭിക്കും.

 

webdesk18:
whatsapp
line