X
    Categories: indiaNews

സിവില്‍ സര്‍വീസ്; പ്രായപരിധി ഉയര്‍ത്തില്ല

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷം പരീക്ഷ മുടങ്ങിയത് കണക്കിലെടുത്ത് ഉയര്‍ന്ന പരിധിയില്‍ ഇളവു വേണമെന്നാവശ്യപ്പെട്ട് നിരവധി ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിന്റെ പ്രതികരണം. പ്രായപരിധി ഉയര്‍ത്തുന്നത് അടക്കം നിലവിലുള്ള സിവില്‍ സര്‍വീസ് പരീക്ഷാ ചട്ടങ്ങളില്‍ ഒരുതരത്തിലുള്ള മാറ്റവും ആലോചിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

Chandrika Web: