കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗികാരോപണ കേസ് നിലനില്‍ക്കില്ലെന്ന് കോഴിക്കോട് സെഷന്‍സ് കോടതി. പരാതിക്കാരിയുടെ വസ്ത്രധാരണ രീതി പ്രകോപനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിചിത്രമായ പരാമര്‍ശം. കേസില്‍ സിവികിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ജഡ്ജി എസ്.കൃഷ്ണകുമാറാണ് ഇക്കാര്യം പറഞ്ഞത്.
പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ 354 എ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജാമ്യാപേക്ഷയോടൊപ്പം ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിക്കാരിയുടെ ചിത്രങ്ങള്‍ പരിശോധിച്ചു കൊണ്ടാണ് കോടതി വിധി.
ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ഐ.പി.സിയിലെ 354 എ(2), 341, 354 എന്നീ വകുപ്പുകളാണ് സിവികിനെതിരെ ചുമത്തിയത്.