തിരുവനന്തപുരം:സര്‍ക്കാറിനെ വെട്ടിലാക്കി ഇന്ന് ഉദ്ഘാടനം ചെയ്ത ഇലക്ട്രിക് ബസുകളുടെ കന്നിയാത്ര തടഞ്ഞ് ഇടത്
തൊഴിലാളി സംഘടനയായ സി.ഐ.ടി.യു.ഇലക്ട്രിക് ബസ് സ്വിഫ്റ്റിന് കൈമാറാനുള്ള മാനേജ്‌മെന്റിന്റെ നീക്കമാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്.
രാവിലെ യാത്ര ആരംഭിക്കുന്നിടത്ത് തന്നെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ബസ്സ് തടഞ്ഞു.തീരുമാനങ്ങള്‍ ട്രേഡ് യൂണിയനുകളോട് ആലോചിക്കാതെയാണെന്നും ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്‌കരണം കൊണ്ടുവരരുതെന്നും യൂണിയനുകള്‍ പ്രതികരിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ ജൂണ്‍ മാസത്തെ ശമ്പളം ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. ഇതും യൂണിയനുകളെ സമരത്തിലേക്ക് നീങ്ങുവാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.ജൂണ്‍ മാസത്തെ ശമ്പളം ആഗസ്ത് അഞ്ചിനു മുമ്പ് നല്‍കാമെന്ന് ചര്‍ച്ചയില്‍ സി.എം.ഡി നിലപാടെടുത്തെങ്കിലും യൂണിയനുകള്‍ ഇത് അംഗീകരിച്ചിരുന്നില്ല.
അതേസമയം ഇന്ന് രാവിലെയോടയാണ് തമ്പാനൂര്‍ സെന്‍ട്രര്‍ ബസ് സ്റ്റേഷന്‍ വച്ച് ഇലക്ട്രിക് ബസുകള്‍ ഗതാഗതമന്ത്രി ആന്റണി രാജു ഫ്‌ളാഗ്ഓഫ് ചെയ്തത്.എന്നാല്‍ പ്രതിഷേധങ്ങളെ കുറിച്ച് അറിയില്ലെന്നും വേണ്ടിവന്നാല്‍ യുണിയനുകളുമായി ചര്‍ച്ചനടത്തുമെന്നുമായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം.സമരം ജനങ്ങളെ വലച്ചതായും പരക്കെ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.