X

പൗരത്വ രജിസ്റ്ററില്‍ പേരില്ല; കൗമാരക്കാരി ആത്മഹത്യ ചെയ്തു

ഗുവാഹത്തി: ദേശീയ പൗരത്വരജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആസാമിലെ ദരാങ്ജില്ലയിലെ രൗമരി സ്വദേശി നൂര്‍ നഹാര്‍ ബീഗം ആണ് മരിച്ചത്.

കഴിഞ്ഞവര്‍ഷം ആസാം സര്‍ക്കാര്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയില്‍ പെണ്‍കുട്ടിയുടം പേര് ഉള്‍പ്പെട്ടിരുന്നില്ല. രണ്ടാമത് പുറത്തുവിട്ട പട്ടികയിലും പേര് ഉള്‍പ്പെടാത്തതിനെ തുടര്‍ന്ന് അതീവ ദു:ഖിതയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇപ്പോള്‍ പുറത്തുവന്നത് അവസാന പട്ടികയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആത്മഹത്യ. എന്നാല്‍ ഇതുവരെ പേര് ചേര്‍ക്കാത്തവരെ കൂടി ഉള്‍പ്പെടുത്തി ജൂലൈ 31 ന് മറ്റൊരു പട്ടിക കൂടി പ്രസിദ്ധീകരിക്കാനുണ്ട്. ഈ വിവരം അറിയാമായിരുന്നെങ്കില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

chandrika: