X
    Categories: indiaNews

കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയായാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും; അമിത് ഷാ

കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ രാജ്യത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമബംഗാള് നിയമസഭാ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ചയ്ക്കിടെയാണ് ഈ പരാമര്‍ശം നടത്തിയത്.

കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണതോതില്‍ എത്തുന്ന മുറ രാജ്യത്തെ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി തന്നോട് പറഞ്ഞതായി സുവേന്ദു അധികാരി വ്യക്തമാക്കി.

2019 ഡിസംബര്‍ 11നാണ് പാര്‍ലമെന്റ് സി എ എ പാസാക്കുന്നത്. നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും മുന്നോട്ടു പോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

Test User: