X

പൗരത്വ നിയമ ഭേദഗതി; മുസ്ലിം ലീഗ് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ മുസ്ലിം ലീഗ് ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. മുസ്ലിം ലീഗിന്റേത് ഉള്‍പ്പെടെ 200ലേറെ ഹര്‍ജികളാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

2019ലാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി നേരത്തെ സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു. ഇതില്‍ വിശദമായി വാദം കേള്‍ക്കാന്‍ വേണ്ടിയാണ് തിങ്കളാഴ്ച മുതല്‍ ഹരജി പരിഗണിക്കുന്നത്. 1955-ലെ പൗരത്വനിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള സിറ്റിസണ്‍സ് (അമെന്റ്മെന്റ്) ആക്ട് അഥവാ പൗരത്വ(ഭേദഗതി)നിയമം 2019 പാര്‍ലമെന്റ് പാസ്സാക്കിയത് 2019 ഡിസംബര്‍ 11-നാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് ലക്ഷ്യമിട്ടായിരുന്നു ഭേദഗതി. മുസ്ലിംകളെ ഒഴിവാക്കിയാണ് നിയമ ഭേദഗതി നടത്തിയത്. ഇതിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Test User: