X

അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ജയിലിലായിരുന്ന നിയമവിദ്യാര്‍ഥി അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി. ജാമ്യം റദ്ദാക്കാന്‍ എന്‍.ഐ.എക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന വിവരം ആശങ്കയുണ്ടാക്കുന്നതാണെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കണ്ണൂര്‍ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ എസ്.എഫ്.ഐയുടെ ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന് ജനാധിപത്യപരമായി പ്രതിഷേധിച്ചതിനാണ് അലനെതിരെ കേസെടുത്തത്.

സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്ന നീക്കത്തില്‍ നിന്നും ഉടന്‍ പിന്തിരിയണമെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി ആവശ്യപ്പെടുന്നു. ഇത്തരം പ്രതികാര നടപടികള്‍, വിദ്യാര്‍ഥി യുവ സമൂഹത്തിന്റെ ആരോഗ്യകരമായ സാമൂഹ്യ ഇടപെടല്‍ തടയുന്നതിന് മാത്രേ ഉപകരിക്കൂ. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി സര്‍ക്കാരും എന്‍.ഐ.എയും പിന്‍വലിക്കണമെന്നും അലനൊപ്പം ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി നിന്ന് ഈ ആവശ്യം ഉന്നയിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

Test User: