X
    Categories: Money

സിറ്റി ബാങ്ക് അബദ്ധത്തില്‍ കൈമാറിയത് 900 മില്ല്യണ്‍ ഡോളര്‍; ബാങ്കിങ് ചരിത്ത്രതിലെ ഏറ്റവും വലിയ മണ്ടത്തരത്തിന് കോടതിയിലും തിരിച്ചടി

വാഷിങ്ടണ്‍: ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് വിശേഷിപ്പിക്കുന്ന സംഭവത്തില്‍ സിറ്റി ബാങ്കിന് കോടതിയില്‍നിന്നു തിരിച്ചടി. അബദ്ധത്തില്‍ വിവിധ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയ 900 മില്ല്യണ്‍ യു.എസ്. ഡോളറില്‍ ബാക്കിയുള്ള 500 മില്ല്യണ്‍ ഡോളര്‍ സിറ്റി ബാങ്കിന് വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് യു.എസിലെ കോടതി വിധിച്ചത്.

അബദ്ധത്തില്‍ കൈമാറിയ പണം തിരികെ ലഭിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് സിറ്റി ബാങ്ക് കോടതിയെ സമീപിച്ചത്. ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് കോടതി വരെ വിശേഷിപ്പിച്ച അബദ്ധമാണ് അന്ന് സിറ്റി ബാങ്കിന് പിണഞ്ഞത്.

അബദ്ധത്തിലൂടെ പണം ലഭിക്കുന്നവര്‍ അത് തിരികെ നല്‍കാന്‍ ബാധ്യതസ്ഥരാണ്. എന്നാല്‍, ഈ കേസില്‍ സിറ്റി ബാങ്ക് നടത്തിയ ഇടപാട് അബദ്ധം പിണഞ്ഞതാണെന്ന് വിശ്വസിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിയില്ല. കാരണം റെവ്‌ലോണിന് നല്‍കിയ വായ്പ തുക മുഴുവനും തിരികെ നല്‍കിയെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അതിനാല്‍ ആ പണം സൂക്ഷിക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെന്ന് കോടതി പറഞ്ഞു.

Test User: