സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍(സിഐഎസ്എഫ്) ഹെഡ്കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയില്‍ 429 ഒഴിവുകളിലേക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20
പ്രായം: 1825. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. മറ്റിളവുകള്‍ ചട്ടപ്രകാരം. 2019 ഫെബ്രുവരി 20 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു/ഇന്റര്‍മീഡിയറ്റ്/തത്തുല്യം.
ഇംഗ്ലിഷ് ടൈപ്പിങ്ങില്‍ (കംപ്യൂട്ടറില്‍) മിനിറ്റില്‍ 35 വാക്ക് വേഗം. അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗം. (അനുവദിച്ചിരിക്കുന്ന സമയം 10 മിനിറ്റ്) വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന പാദം, കോങ്കണ്ണ്, വര്‍ണാന്ധത എന്നിവ പാടില്ല.
ശമ്പളം: 25,500-81,100രൂപ
തിരഞ്ഞെടുപ്പ്: ശാരീരിക യോഗ്യതാ പരീക്ഷ, ഒഎംആര്‍ പരീക്ഷ, സ്‌കില്‍ ടെസ്റ്റ് (ടൈപ്പ്‌റൈറ്റിങ്), വൈദ്യപരിശോധന എന്നിവയുണ്ടാകും.
അപേക്ഷാഫീസ്: 100 രൂപ. എസ്ബിഐ ചലാന്‍ സംവിധാനം ഉപയോഗിച്ചോ നെറ്റ് ബാങ്കിങ്/ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഫീസടക്കാം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ഫീസില്ല. ചലാന്‍ സംവിധാനം ഉപയോഗിച്ച് ഫെബ്രുവരി 20നകം ഫീസടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം: h-ttp-s://cisfrectt.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വണ്‍ ടൈം റജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ വണ്‍ ടൈം റജിസ്‌ട്രേഷനു ശേഷമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടും യോഗ്യത തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പരിശോധനാ സമയത്ത് ഹാജരാക്കണം.
വിശദവിവരങ്ങള്‍ക്ക്: www.cisfrett.in