X

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജന്‍ഡര്‍ ന്യൂട്രലാക്കാന്‍ സര്‍ക്കുലര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള അപേക്ഷകള്‍ ജന്‍ഡര്‍ ന്യൂട്രലാക്കാന്‍ സര്‍ക്കുലര്‍. അവന്‍/അവന്റെ എന്ന് ഉപയോഗിക്കുന്നതിന് പകരം അവന്‍/അവള്‍ എന്നും അവന്റെ /അവളുടെ എന്നും ഉപയോഗിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. വിവിധ ചട്ടങ്ങളിലെ മാര്‍ഗ നിര്‍ദേശങ്ങള്‍, ഫോറങ്ങള്‍ പരിഷ്‌കരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബാധകമാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

അപേക്ഷാഫോറങ്ങളില്‍ രക്ഷിതാക്കളുടെ വിശദാംശങ്ങള്‍ ആവശ്യമായി വരുമ്പോള്‍ ഒരു രക്ഷിതാവിന്റെയും രണ്ട് രക്ഷിതാവിന്റെയും പേര് ഉള്‍പ്പെടുത്താനുള്ള ഓപ്ഷന്‍ അനുവദിക്കണം, അപേക്ഷകളില്‍ ഇനി മുതല്‍ ഭാര്യ എന്ന ഉപയോഗം മാറ്റി പങ്കാളി എന്ന് പ്രയോഗിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ പറയുന്നത്.

Test User: