X

ട്രിച്ചിയില്‍ ആകാശത്ത് ഒന്നരമണിക്കൂറായി വട്ടമിട്ട് പറക്കുന്നു; ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ എയര്‍ ഇന്ത്യ വിമാനം

ട്രിച്ചിയില്‍ ആകാശത്തു വെച്ച് എയര്‍ ഇന്ത്യ ട്രിച്ചി-ഷാര്‍ജ വിമാനത്തിന് സാങ്കേതിക തകരാര്‍. ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. ഹൈഡ്രോളിക് ഗിയറുകള്‍ക്ക് സംഭവിച്ച തകരാറാണ് സംഭവത്തിന് കാരണമെന്നാണ് നിഗമനം. വൈകീട്ട് 5.40 മുതല്‍ വിമാനം ലാന്‍ഡ് ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല. 140 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. എയര്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്.

വിമാനം ലാന്‍ഡ് ചെയ്യുന്നതിനു വേണ്ടി റണ്‍വേയില്‍ സുരക്ഷ ഒരുക്കുന്നുണ്ട്. വിമാനത്താവളത്തില്‍ ആംബുലന്‍സും അഗ്‌നിശമന സേനയും സജ്ജമാക്കിയിട്ടുണ്ട്. അതേസമയം വിമാനം 45 മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് ഡയറക്ടറെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിലെ ഇന്ധനം പൂര്‍ണമായും തീര്‍ക്കാന്‍ വേണ്ടിയാണ് നിലവില്‍ വിമാനം വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

 

 

webdesk17: