കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച ജോലിക്ക് പ്രവേശിച്ച ബലാത്സംഗ കേസിലെ പ്രതി ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനു വിനെതിരെ വ്യാപക പ്രതിഷേധം.ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറാണ് സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സുനുവിനെതിരെയുള്ള ആളുകളുടെ പ്രതിഷേധം ഭയന്നാണ് ഏഴു ദിവസത്തെ അവധിയില്‍ പ്രവേശിക്കാന്‍ എഡിജിപി നിര്‍ദ്ദേശിച്ചെതെന്നാണു വിവരം.തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ പരാതിയില്‍ പലതവണ ചോദ്യം ചെയ്തിട്ടും സുനുവിനെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.