X

ദുബൈ ബീച്ചുകളില്‍ നിന്ന് നീക്കം ചെയ്തത് 40,000 സിഗററ്റ് കുറ്റികള്‍

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയിലെ ബീച്ചുകളില്‍ നിന്ന് നീക്കം ചെയ്തത് 40,000 സിഗററ്റ് കുറ്റികളെന്ന് ദുബൈ മുനിസിപ്പാലിറ്റി. ‘ശുചീകരണ തൊഴിലാളിയോടൊപ്പം ഒരു മണിക്കൂര്‍’ എന്ന സംരംഭം മുനിസിപ്പാലിറ്റിയുടെ മാലിന്യ നിര്‍മാര്‍ജന വകുപ്പ് നടത്തിയിരുന്നു. ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബങ്ങള്‍, ഭിന്നശേഷിക്കാര്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന, പരിസ്ഥിതി സേവനങ്ങളിലും നഗര ശുചിത്വത്തിലും തല്‍പരരായവര്‍ എന്നിങ്ങനെ 2,424 വളണ്ടിയര്‍മാര്‍ മുഖേന നടത്തിയ യജ്ഞം വിജയമായിരുന്നു. 1,100 മണിക്കൂര്‍ യജ്ഞത്തിലൂടെയാണ് ഇത്രയുമധികം സിഗററ്റ് കുറ്റികള്‍ ശേഖരിക്കാനായതെന്ന് മുനിസിപ്പാലിറ്റിയിലെ മാലിന്യ കൈകാര്യ വകുപ്പ് മേധാവിയും സുസ്ഥിര മാലിന്യ കൈകാര്യ ബോധവത്കരണ ടീം തലവനുമായ എഞ്ചി. അബ്ദുല്‍ മജീദ് സൈഫായ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ശുചീകരണ യജ്ഞത്തിലെ പ്രധാന പങ്കാളി ‘എ ബീച്ച് ക്‌ളീന്‍ അപ് ദുബൈ’ (എബിസിഡി) എന്ന ടീമായിരുന്നു. 17 ബീച്ച് ശുചീകരണങ്ങളാണ് ഇവര്‍ നിര്‍വഹിച്ചത്. ബീച്ചിലെത്തുന്നവര്‍ക്ക് അവബോധവും ഇവര്‍ നല്‍കി.

chandrika: