‘കിം ജോങ് ഉന്നിനെ കാണാതായാല്‍ അമേരിക്കയോട് ചോദിക്കാന്‍ വരരുത്’; സി.ഐ.എ

ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഒരു ദിവസം കിം ജോങ് ഉന്‍ അപ്രത്യക്ഷനായാല്‍ അമേരിക്കയോട് ആരും ചോദിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ തലവന്‍ മൈക്ക് പോംപെ പറഞ്ഞു. നിലവില്‍ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള വാഗ്വാദം തുടരുന്നതിനിടെയാണ് മറ്റൊരു പോര്‍വിളികൂടി വന്നിരിക്കുന്നത്.

ദക്ഷിണ കൊറിയന്‍ ചാര സംഘടനയുമായി ചേര്‍ന്ന് സി.ഐ.എ പ്രവര്‍ത്തിച്ചിരുന്നുവെന്നും അന്ന് കിം ജോങ്ങിനെ വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഉത്തരകൊറിയ നേരത്തെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് സി.ഐ.എയുടെ പുതിയ വെല്ലുവിളി വന്നിരിക്കുന്നത്. മരണം വരെ അധികാരത്തില്‍ തുടരാനാണ് കിം ജോങ് ഉന്‍ ആഗ്രഹിക്കുന്നതെന്ന് മൈക്ക് പോംപെ പറഞ്ഞു. എന്നാല്‍ എല്ലാ ബഹുമാനത്തോടെയും പറയുകയാണ്, ഒരു ദിവസം അദ്ദേഹത്തെ കാണാതായാല്‍ അതിനെ കുറിച്ച് സി.ഐ.എയോട് ചോദിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കിം ജോങ് ഉന്‍ പെട്ടെന്ന് മരണപ്പെട്ടാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സി.ഐ.എ തലവന്റെ പ്രതികരണം.

chandrika:
whatsapp
line