ആലപ്പുഴയില്‍ പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാളാത്ത് സെന്റ്.പോള്‍സ് പള്ളി വികാരിയായ സണ്ണി അറയ്ക്കലിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
മാരാരിക്കുളം ചെത്തി സ്വദേശിയാണ് ഇദ്ദേഹം. പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സണ്ണി അറയ്ക്കല്‍ ഇവിടെ പുരോഹിതനായി പ്രവര്‍ത്തിക്കുകയായിരുന്നു.