ബോള്‍ട്ട് അരങ്ങൊഴിഞ്ഞ 100 മീറ്റര്‍ ട്രാക്കില്‍ ക്രിസ്റ്റ്യന്‍ കോള്‍മന്‍ പുതിയ വേഗരാജാവായി. ഫൈനലില്‍ 100 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 9.76 സെക്കന്റില്‍.കരിയറിലെ ഏറ്റവും മികച്ച സമയം ഫൈനല്‍ സമ്മാനിച്ചു. സെമിയില്‍ നിറംമങ്ങിയ 37കാരനായ ജസ്റ്റിന്‍ ഗാട്‌ലിന്‍ ഫൈനലില്‍ 9.89 സെക്കന്റില്‍ കോള്‍മാന് പിന്നിലെത്തി.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ മിക്‌സഡ് റിലേ ടീം ഫൈനലിന് യോഗ്യത നേടി 4*400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ 3:16:14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം ഫൈനലിന് യോഗ്യത നേടിയത്. അതേസമയം ട്രാക്കിലെ വേഗറാണിയെ ഇന്നറിയാം.