X

ക്രിസ്തുമസ് ആഘോഷിച്ചു; ഒഡിഷയില്‍ മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് സംഘ്പരിവാര്‍ ഭീകരവാദികള്‍

ക്രിസ്തുമസ് ആഘോഷിച്ചതിന് ഒഡിഷയില്‍ മൂന്നുപേരെ സംഘ്പരിവാര്‍ ഭീകരവാദികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബലാസോര്‍ ജില്ലയിലെ ഗോബര്‍ധന്‍പുരി ഗ്രാമത്തിലാണ് സംഭവം. ആഘോഷങ്ങളുടെ മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ദേവസേന എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നാട്ടുകാരും ഇവരോടൊപ്പമുണ്ടായിരുന്നു.

ദലിത് കുടുംബങ്ങളെ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ വലിയ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ടവര്‍ക്ക് മുന്നില്‍നിന്ന് നാട്ടുകാര്‍ ജയ് ശ്രീരം വിളിക്കുന്നത് ഇതില്‍ കാണാം. സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും രക്ഷിച്ചു. ഇരു വിഭാഗങ്ങളുടെയും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

webdesk18: