X

ക്രിസ്മസ് അവധിക്കാലം: ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് കുറയ്ക്കണമെന്ന് ജെബി മേത്തർ

ക്രിസ്തുമസ് അവധിക്കാലത്ത് ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാനങ്ങളുടെ അമിത നിരക്ക് കുറയ്ക്കാൻ നടപടി വേണമെന്ന് ജെബി മേത്തർ എംപി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഢു വിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഡിസംബർ 15 ന് ശേഷം ഡൽഹിയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള വിമാന നിരക്ക് 14,000 രൂപയിലും അധികമാണ്. കൊച്ചിയിലേക്ക് നേരിട്ട് യാത്ര ചെയ്യണമെങ്കിൽ 22000 രൂപ നൽകണം. വിമാന സർവ്വീസും കുറവാണ്.

ഉൽസവ കാലത്തെ അധിക നിരക്ക് നിയന്ത്രിക്കാൻ കേന്ദ്രം ശക്തമായി ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും ജെബി ആവശ്യപ്പെട്ടു.

webdesk13: