തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നു. എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും പേപ്പറുകളാണ് ചോര്‍ന്നത്.
ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ അതേപടി യൂട്യൂബ് ചാനലില്‍ കണ്ടെത്തി. ചോദ്യങ്ങള്‍ എങ്ങനെ ഇവര്‍ക്ക് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. മാത്രമല്ല, പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിട്ടുമുണ്ട്. പരീക്ഷക്ക് തലേദിവസം ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്.
വിഷയത്തില്‍ കെഎസ്‌യു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡിഡിഇയുമായി നടന്ന ചര്‍ച്ചയില്‍ യൂട്യൂബ് ചാനലിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കെഎസ്‌യു പറഞ്ഞു. ചോദ്യപ്പേപ്പര്‍ ചോര്‍ന്നത് ഇനിയും സമരം തുടരുമെന്നും സംസ്ഥാന സമിതി നേരിട്ട് സമരം ഏറ്റെടുക്കുമെന്നും കെഎസ്‌യു അറിയിച്ചു.