ക്രിസ്മസ് പരീക്ഷ: ഡിസംബര്‍ 12മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്താന്‍ ക്യുഐപി യോഗം ശുപാര്‍ശ ചെയ്തു. പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളാണ് 12 മുതല്‍ 22 വരെ നടത്തുക.

എല്‍പി, യുപി, ഹൈസ്‌കൂള്‍ പരീക്ഷകള്‍ 13 മുതല്‍ 21 വരെയായിരിക്കും. 22ന് ക്രിസ്മസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കും. ജനുവരി ഒന്നിന് തുറക്കും.

webdesk14:
whatsapp
line