ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ച് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. പട്യാല മുന്‍സിഫ് കോടതിയുടെതാണ് നടപടി. ചൊവ്വാഴ്ച രാത്രി പത്തരയോടെ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മിഷേലിനെ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് മിഷേലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ചോദ്യം ചെയ്യലിനായി വിട്ടുതരണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അഭിഭാഷകന് രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം മിഷേലിനെ സന്ദര്‍ശിക്കാനുള്ള അനുമതിയും നല്‍കി. മിഷേലിനെ ഇന്ത്യയ്ക്കു വിട്ടു നല്‍കാന്‍ യുഎഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ക്രിസ്റ്റ്യന്‍ മിഷേലിനെ വിട്ടുനല്‍കുന്നതു സംബന്ധിച്ചു കീഴ്‌ക്കോടതി ഉത്തരവ് കഴിഞ്ഞ 19ന് ദുബായ് ഉന്നത കോടതി ശരിവെക്കുകയും ചെയ്തു. 2015ല്‍ മിഷേലിനെതിരേ ഡല്‍ഹിയിലെ പട്യാ