ക്രിസ്ത്യന്‍ സമുദായത്തിനെതിരായ വർദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ വിവിധ ക്രിസ്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ സമസ്ത് ക്രിസ്തി സമാജ്. മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ സമൂഹം വ്യാപകമായി ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രതിഷേധസൂചകമായി 12ന് മുംബൈയിൽ റാലി നടത്തുമെന്ന് സമാജ് വക്താവ് ഡോള്‍ഫി ഡിസൂസ അറിയിച്ചു. “ഞങ്ങള്‍ വളരെ സമാധാനപരമായ സമൂഹമാണ്. പക്ഷെ ഇപ്പോള്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു’–- അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും നിയമവിരുദ്ധമായി തകര്‍ക്കപ്പെട്ട പള്ളികള്‍ പുനര്‍നിര്‍മിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.റാലി റാണി ബാഗിൽ നിന്നും ആരംഭിച്ച് ആസാദ് മൈതാനിൽ അവസാനിക്കും. തുടർന്ന് പൊതുയോഗവും നടക്കും.