മീഡിയന്‍
ക്രിസ്തുവിനെ 30 വെള്ളിക്കാശിന് ശത്രുക്കള്‍ക്ക് ഒറ്റുകൊടുത്തതിന് സമാനമാണ് ക്രിസ്തീയ വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കുമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു. 330 രൂപ റബര്‍ കിലോക്ക് നല്‍കിയാല്‍ ബി.ജെ.പിക്ക് വോട്ടുചെയ്യാമെന്നാണ് ബിഷപ്പ് പ്രസംഗിച്ചത.് ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അവസ്ഥ കാണാതെയാണ് ബിഷപ്പ് ഇത്തരത്തില്‍ പ്രസംഗിച്ചത്.
ഗ്രഹാം സ്റ്റെയിന്റെയും കുടുംബത്തിന്റെയും വധം മതംമാറ്റുന്നുവെന്ന് ആരോപിച്ചായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്നത് എ,ബി. വാജ്‌പേയിയായിരുന്നു. കര്‍ഷകരില്‍ റബര്‍ കര്‍ഷകര്‍മാത്രമാണോ ഉള്ളതെന്ന ചോദ്യവും പ്രസക്തമാണ്. ക്രിസ്തിയ വിശ്വാസികളില്‍ മഹാഭൂരിപക്ഷവും റബറിന് പുറമെ തെങ്ങ്, വാഴപോലുള്ള കൃഷികള്‍ ചെയ്യുന്നവരാണ്. അക്കാര്യത്തിലൊന്നുമില്ലാത്ത റബറിന്റെ കാര്യത്തില്‍മാത്രം ചോദിച്ചതിനെയാണ് പലരും ചോദ്യം ചെയ്യുന്നത്.
ക്രിസ്തീയ പളളികള്‍ക്കും സെമിനാരികള്‍ക്കും കന്യാസ്ത്രീകള്‍ക്കും ബിഷപ്പുമാര്‍ക്കും വരെ എതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നത് കേ്ര്രന്ദം ഭരിക്കുന്ന ബി.ജെ.പിയും പോഷകസംഘടനകളുമാണ്.
സത്യത്തില്‍ റബര്‍നിമിത്തമാകുകയായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെന്യൂനപക്ഷങ്ങള്‍ നേരിടുന്ന കൊടിയ പീഡനവും മറ്റും ബിഷപ്പ് കണ്ടില്ലേ എന്നും അവര്‍ചോദിക്കുന്നു.
ക്രിസ്ത്യാനികളെ ഹിന്ദുത്വത്തിന്റെ മൂന്ന് ശത്രുക്കളിലൊന്നായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന പുസ്തകത്തെ ബിഷപ്പ് എങ്ങനെയാണ് കാണുന്നതെന്ന് കൂടി അവര്‍ചോദിക്കുന്നു.
അടുത്തിടെയാണ് ബി.ജെ.പിയുടെ അടുത്തയാളായ അദാനിയുടെ തിരുവനന്തപുരം വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ തീരനിവാസികളുടെ സമരത്തില്‍ പങ്കെടുത്തത് പ്രമുഖ സഭയായലത്തീന്‍ സഭയായിരുന്നു.
മദര്‍ തേരസക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ ഭാരതരത്‌ന പുരസ്‌കാരം റദ്ദാക്കണമെന്ന ആര്‍.എസ്.എസ് തലവന്റെ പ്രസ്താവനയും ബിഷപ്പ് പാംപ്ലാനി കാണാതെ പോയതെന്തുകൊണ്ടാണ്?
അടുത്തിടെ ക്രിസ്തീയവിശ്വാസികളായ വനിതകളുള്‍പ്പെടെ ഡല്‍ഹിയില്‍ നടത്തിയ പ്രകടനം എന്തുകൊണ്ട് ബിഷപ്പ് കണ്ടില്ലെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. അടുത്തിടെ സ്റ്റാന്‍ സ്വാമിയെ ജയിലില്‍ പീഡനത്തിരയാക്കി മരണത്തിലേക്ക് തളളിവിട്ടത് ഭരണകൂടമാണ്. കേന്ദ്രത്തിലെ സര്‍ക്കാരാണ് പാതിരിയുടെ കാര്യത്തില്‍ ഉത്തരവാദികള്‍. ഇതിനെതിരെ പ്രതികരിക്കാത്തവരാണോ റബറിന്റെ വിലയെക്കുറിച്ച് മാത്രം വേവലാതിപ്പെടുന്നത്.
മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സംഘപരിവാര്‍ ആക്രമണങ്ങളെ നിസ്സാരവല്‍കരിക്കുകയും അക്രമികള്‍ക്ക് ഓശാനപാടുകയുമാണ് ബിഷപ്പ് ചെയ്തതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഏതായാലും ക്രിസ്തീയവിശ്വാസികള്‍ക്കിടയില്‍നിന്നുതന്നെ വലിയ പരാതിയാണ് ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.