മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ഐഎസ് ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിന് ക്രൈസ്തവര്‍ക്ക് ഹിജാബ് നല്‍കി മുസ്‌ലിംകളുടെ സഹായഹസ്തം. മറാവി നഗരത്തില്‍ ഫിലിപ്പീനി സൈന്യവും ഐ.എസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെടുന്നതിനാണ് ക്രൈസ്തവര്‍ക്ക് മുസ്‌ലിംകള്‍ രക്ഷാകവചമൊരുക്കിയത്.
ഐ.എസിന്റെ പ്രാദേശിക സംഘടനയായ മൗടും അബു സയാഫുമാണ് സൈന്യത്തിനു നേരെ ആക്രമണം നടത്തുന്നത്. ആക്രമണത്തിനിടെ ക്രൈസ്തവരെ തട്ടികൊണ്ടുപോയി ബന്ദികളാക്കുന്നത് പതിവായതോടെയാണ് രക്ഷാമാര്‍ഗമായി ഹിജാബ് നല്‍കാന്‍ മുസ്‌ലിംകള്‍ തീരുമാനിച്ചതെന്നാണ് വിവരം.
ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 206 ഐ.എസ് പ്രവര്‍ത്തകരും 58 സൈനികരും 26 സിവിലിയന്മാരും കൊല്ലപ്പെട്ടതായാണ് വിവരം.