മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ ബ്രിസ്‌ബെയ്ന്‍ ഹിറ്റ് താരം ക്രിസ് ലിന്‍ നേടിയ കൂറ്റന്‍ സിക്‌സര്‍ സൈബര്‍ ലോകത്ത് വൈറലാകുന്നു. സ്റ്റേഡിയം കടന്ന് പറന്ന പന്തിനെ അല്‍ഭുതത്തോടെയാണ് പലരും വീക്ഷിച്ചത്. അതും ഓസ്‌ട്രേലിയയുടെ സ്പീഡ് സ്റ്റാര്‍ ഷോണ്‍ ടൈറ്റിന്റെ പന്താണ് ലിന്‍ സ്റ്റേഡിയം കടത്തിയത്. 121 മീറ്ററാണ് സിക്‌സര്‍ രേഖപ്പെടുത്തിയത്. മത്സരത്തില്‍ ഹൊബാര്‍ട്ട് ഹുരികെയ്ന്‍സിനെ ബ്രിസ്‌ബൈന്‍ ഏഴ് വിക്കറ്റിന് തോല്‍പിച്ചു. ലിന്‍ 84 റണ്‍സ് നേടി. നാല് ഫോറും ഏഴ് സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു ലിനിന്റെ ഇന്നിങ്‌സ്.
ആ കാഴ്ച കാണാം…